Saturday, August 20, 2011




സസ്യലോകത്തെ വിസ്മയങ്ങള്‍ : ടി.ബി.ജി.ആര്‍.ഐ. പഠന പരിപാടി
സസ്യലോകത്തെ വിസ്മയങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ & റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് അവസരമൊരുക്കും. സെപ്തംബര്‍ 26 മുതല്‍ 30 വരെയാണ് പഠന പരിപാടി. മാംസഭോജികളായ സസ്യങ്ങള്‍, അവ ഇരപിടിക്കുന്ന രീതി, ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം, ഗാലപ്പഗോസ് ദ്വീപുകള്‍, പരിണാമം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയ പഠന പരിപാടിയിലേക്ക് പ്രവേശനം സൌജന്യം. പരമാവധി 60 കുട്ടികള്‍ക്കാണ് പ്രവേശനം. ഫിലിം പ്രദര്‍ശനം, ലൈവ് ഡമോണ്‍സ്ട്രേഷന്‍ എന്നിവയൊക്കെ പരിപാടിയുടെ ഭാഗമായി നടക്കും. താത്പര്യമുള്ള സ്കൂള്‍ മേധാവി/പ്രിന്‍സിപ്പല്‍ റ്റി.ബി.ജി.ആര്‍.ഐ. ഡയറക്ടറുമായി ബന്ധപ്പെടണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം . വിശദവിവരം www.tbgri.in -ല്‍ അറിയാം. ഇ.മെയില്‍ plathagopalakrishnan@gmail.com, ഫോണ്‍ : 0572-2869226, 646. 9447039588. 

No comments:

Post a Comment