ഔഷധസസ്യ ഗവേഷണത്തിന് ധനസഹായം
| |
ദേശീയ ഔഷധസസ്യബോര്‍ഡ് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വ്വേ, സംരക്ഷണം, ഗവേഷണം, അര്‍ദ്ധസംസ്കരണം, ബോധവല്‍ക്കരണം, ഔഷധസസ്യോദ്യാന നിര്‍മാണം തുടങ്ങിയ പരിപോഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിന് പദ്ധതി ക്ഷണിച്ചു. വനം വകുപ്പ്, പഞ്ചായത്തുകള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍, ഔഷധനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ക്ക് പദ്ധതി സമര്‍പ്പിക്കാം. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും വിലാസമെഴുതി 20 രൂപ സ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യബോര്‍ഡ്, ഷൊര്‍ണൂര്‍ റോഡ്, തൃശൂര്‍ - 680022 വിലാസത്തില്‍ അപേക്ഷിക്കണം. പദ്ധതികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അപേക്ഷാ ഫോമുകളും www.smpbkerala.org വെബ്സൈറ്റിലുണ്ട്. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് ഔഷധസസ്യബോര്‍ഡിന്റെ തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0487 2323151. പി.എന്‍.എക്സ്.4597/11
No comments:
Post a Comment