Saturday, January 24, 2015

സൂക്ഷ്മ കൃഷി/സംരക്ഷിത കൃഷി
രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സൂക്ഷ്മ കൃഷി/സംരക്ഷിത കൃഷി പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം നടപ്പിലാക്കും. സംരക്ഷിത കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറികളും കട്ട് ഫ്ളവറും കൃഷി ചെയ്യാന്‍ ഗ്രീന്‍ഹൌസ് നിര്‍മ്മിക്കുന്നതിന് ചതുരശ്രമീറ്ററിന് 425 രൂപയും ക്ളസ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറികളുടെ നടീല്‍ വസ്തു ഉത്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് നാല് ലക്ഷം രൂപയും ധനസഹായമായി നല്‍കും. കൂടാതെ സൂക്ഷ്മ കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യാന്‍ ഹെക്ടറൊന്നിന് 40,000 രൂപയും ക്ളസ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറിയുടെയും വാഴയുടെയും നടീല്‍ വസ്തു ഉത്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് നാല് ലക്ഷം രൂപയും ധനസഹായം നല്‍കും. ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുളളവര്‍ ജനുവരി 23 ന് മുന്‍പ് അപേക്ഷ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് സഹിതം മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം-695034. ഫോണ്‍ : 0471-2330857. ഇ-മെയില്‍ : mdshmkerala@yahoo.co.in. വിലാസത്തില്‍ നല്‍കണം

No comments:

Post a Comment